Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NobelPrize

സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ കി​​​ട്ടാ​​​ത്ത​​​ത്തി​​​ലു​​​ള്ള പ​​​രി​​​ഭ​​​വം ആ​​​വ​​​ർ​​​ത്തി​​​ച്ച് ട്രംപ്

ന്യൂ​​​യോ​​​ർ​​​ക്ക്: ​​​സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ കി​​​ട്ടാ​​​ത്ത​​​ത്തി​​​ലു​​​ള്ള പ​​​രി​​​ഭ​​​വം ആ​​​വ​​​ർ​​​ത്തി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്.

ല​​ജ്ജാ​​വ​​ഹ​​മാ​​യ ഈ ​​തീ​​രു​​മാ​​നം സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ന​​​ല്കു​​​ന്ന നോ​​​ർ​​​വേ​​​യ്ക്കു​​​മേ​​​ൽ മാ​​​യാ​​​ത്ത ക​​​റ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ൻ​​​വം​​​ശ​​​ജ​​​യാ​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ നി​​​യ​​​മ​​​ജ്ഞ ന​​​വി പി​​​ള്ള​​​യ്ക്കാ​​​ണ് ഇ​​​ത്ത​​​വ​​​ണ സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ല​​ഭി​​ച്ച​​ത്. ന​​​വി പി​​​ള്ള ഒ​​​രു ദു​​​രൂ​​​ഹ വ്യ​​​ക്തി​​​യാ​​​ണെന്നു ട്രം​​​പ് പ​​​റ​​​ഞ്ഞു.

“അ​​​വ​​​രെ​​​ക്കു​​​റി​​​ച്ച് ഞാ​​നൊ​​​രി​​​ക്ക​​​ലും കേ​​​ട്ടി​​​ട്ടി​​​ല്ല. ആ​​​രും കേ​​​ട്ടി​​​ട്ടി​​​ല്ല.” ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ-​​​ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ, ജ​​​പ്പാ​​​ൻ-​​​ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ, ചൈ​​​ന-​​​താ​​​യ്‌​​​വാ​​​ൻ യു​​​ദ്ധ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​തെ ത​​​ട​​​ഞ്ഞ​​​ത് താ​​​നാ​​​ണെ​​​ന്നും ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ​​​യും സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ​​​യും ശ​​​ത്രു​​​ക്ക​​​ളാ​​​യ ഒ​​​രു​​​കൂ​​​ട്ടം ആ​​​ളു​​​ക​​​ൾ സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​പ​​​കീ​​​ർ​​​ത്തി​​​യു​​​ണ്ടാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. ഞ​​​ങ്ങ​​​ൾ ഒ​​​രി​​​ക്ക​​​ലും നോ​​​ർ​​​വേ​​​യെ മ​​​റ​​​ക്കി​​​ല്ല - ട്രം​​​പ് പ​​​രി​​​ത​​​പി​​​ച്ചു.

Latest News

Corehub Up